ആകാശവാണി വളപ്പില്‍ നിന്ന് ചന്ദനം മുറിച്ചു കടത്തി; പരാതി വൈകി, അന്വേഷണം

മണ്‍വിളയിലെ ആകാശവാണി വളപ്പില്‍ നിന്ന് ചന്ദനമരം മോഷ്ടിച്ചു
ആകാശവാണി വളപ്പില്‍ നിന്ന് ചന്ദനം മുറിച്ചു കടത്തി; പരാതി വൈകി, അന്വേഷണം
Updated on
1 min read

തിരുവനന്തപുരം: മണ്‍വിളയിലെ ആകാശവാണി വളപ്പില്‍ നിന്ന് ചന്ദനമരം മോഷ്ടിച്ചു. രാത്രിയില്‍ വാഹനത്തിലെത്തിയാണ് മരം മുറിച്ച് കടത്തിയതെന്ന് പ്രാഥമിക വിലയിരുത്തല്‍. ശ്രീകാര്യത്തിന് സമീപം മണ്‍വിളിയിലുള്ള ആകാശവാണി പ്രക്ഷേപണ നിലയത്തിന്റെ ചുറ്റുവളപ്പില്‍ നിന്നാണ് ചന്ദനമരം മുറിച്ച് കടത്തിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോളാണ് മരം മുറിച്ചത് കണ്ടത്. പ്രക്ഷേപണ കേന്ദ്രവും ക്വാര്‍ട്ടേഴ്‌സും ഇവിടെയുണ്ട്. രാത്രി 11 ന് ശേഷം പ്രക്ഷേപണ കേന്ദ്രത്തില്‍ ജീവനക്കാരുണ്ടാവില്ല. പ്രധാന ഗേറ്റില്‍ കാവല്‍ക്കാരുമില്ല. അതിനാല്‍ അര്‍ധരാത്രിക്ക് ശേഷം വാഹനത്തിലെത്തിയ സംഘം മരം മുറിച്ച് മതിലിന് പുറത്തുകൂടെ എടുത്ത് വാഹനത്തില്‍ കടത്തിയെന്നാണ് സംശയിക്കുന്നത്.

തിങ്കളാഴ്ച തന്നെ മോഷണ വിവരം പുറത്തറിഞ്ഞെങ്കിലും ആകാശവാണി അധികൃതര്‍ പരാതി നല്‍കിയിരുന്നില്ല. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി മോഷണം സ്ഥിരീകരിച്ച ശേഷം ഇന്ന് രാവിലെയാണ് ഗ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് പരാതി വൈകിയതെന്നാണ് വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com