ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന്  എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി 

നടിയുടെ പേര് വെളിപ്പെടുത്തുകയും പണം ലഭിച്ചാല്‍ നടി ഒത്തുതീര്‍പ്പിനു തയ്യാറാവുമെന്നും പറഞ്ഞതായാണ് പരാതി
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന്  എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി 
Updated on
1 min read

മലപ്പുറം:ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി അധിക്ഷേപ പ്രസംഗം നടത്തി എന്നാരോപിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് മുക്കോളിയാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് മലപ്പുറത്ത് നടന്ന പൊതുപരിപാടിയില്‍ ഷംസീര്‍ നടിയെ അധിക്ഷേപിച്ചെന്നാണ് പരാതി. 

നടിയുടെ പേര് വെളിപ്പെടുത്തുകയും പണം ലഭിച്ചാല്‍ നടി ഒത്തുതീര്‍പ്പിനു തയ്യാറാവുമെന്നും പറഞ്ഞതായാണ് പരാതി.ഷംസീര്‍ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റേതെന്ന് കാണിച്ച് വീഡിയോ ദൃശ്യങ്ങളും പരാതിക്കാരന്‍ കൈമാറി.

നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ പിസി ജോര്‍ജ് എംഎല്‍എ,മുന്‍ മന്ത്രി കെ.സി ജോസഫ്,നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com