തിരുവനന്തപുരം: ആധാർ കാർഡ് നമുക്ക് വേണ്ടി മാത്രമുള്ളതാണെന്ന ധാരണയുണ്ടോ. എന്നാൽ അത് വേണ്ട. ആളുകൾക്കൊപ്പം ആനകൾക്കും ആധാർ കാർഡ് നിലവിൽ വന്നു. ഈ പദ്ധതി ആദ്യമായി നടപ്പിലായതും കേരളത്തിൽ തന്നെ.
കേരളത്തില്‍ 512 നാട്ടാനകൾക്ക് ആധാര്‍ കാര്‍ഡുകളുണ്ട്. സംസ്ഥാന വനം വകുപ്പുമായി ചേര്‍ന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി വികസിപ്പിച്ചെടുത്ത പദ്ധതി കേരളത്തിലെ ആനകള്‍ക്ക് വളരെ ഉപകാരപ്രദമാവുകയാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ ഒരുക്കിയ കേരള സര്‍ക്കാരിന്‍റെ പുതിയ പദ്ധതി മാതൃക സന്ദര്‍ശകര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
ആനകള്‍ക്കുള്ള ഇൻഷുറൻസ് തട്ടിപ്പ് തടയുന്നതിന് ആധാര്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് വ്യക്തമാക്കി. മാത്രമല്ല ആധാര്‍ കാര്‍ഡില്‍ കണക്ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനിതക തകരാറുകൾ കണ്ടെത്താൻ സാധിക്കുമെന്നും മനോജ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates