

കണ്ണൂര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെ മതമെന്തായിരുന്നെന്ന് ചോദിച്ച് ആര്‍എസ്എസില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുധീഷ് മിന്നി. ബോധമില്ലാത്ത ഒരു ജനതയ്ക്ക് മതാധിഷ്ഠിത രാജ്യം സൃഷ്ടിക്കാന്‍ നിങ്ങളാണൊരു വഴിയെന്ന് അവര്‍ ധരിച്ചു പോയതിന്റ കാരണങ്ങളാണ് നിങ്ങളുടെ ഗതിവേഗവുമെന്നും മിന്നി പറയുന്നു. ഇന്നും കണ്ണീരുണങ്ങാത്ത ഗോരഖ്പുരിന്റ ഓരോ ഇടവഴികളിലൂടെ അങ്ങ് ഒന്ന് സഞ്ചരിക്കണം
സുധീഷ് മിന്നിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
RSS ന്റെ മേധാവിയോട്.
അങ്ങയ്ക്ക് ഒരു കത്തെഴുതണമെന്ന് സ.ഒകെ വാസു മാസ്റ്ററും സ.എ അശോ കേട്ടന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു.. ഈ മാസം ആഗസ്ത് 15ന് പതിവ് തെറ്റിച്ച് കേരളത്തിലെത്തിയതും വിലക്കുകള്‍ ലംഘിച്ച് പാലക്കാട് കര്‍ണ്ണകി സ്‌ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി മടങ്ങിയതും മാധ്യമങ്ങളിലൂടെ വായിക്കുകയുണ്ടായി..
സാധാരണ എല്ലാ സര്‍സംഘചാലകന്‍മാരുംനാഗ്പുരിലെ ഹെഡ്‌ഗേവാര്‍ സമൃതി കാര്യാലയത്തിലാണ് ദേശീയ പതാക ഉയര്‍ത്താറുള്ളത് ഈ തവണ കേരളത്തില്‍ വന്ന് ആ കൃത്യം നിര്‍വ്വഹിച്ചതു കൊണ്ടാണ് പതിവ് തെറ്റിച്ചത് എന്ന് മുന്നേ ഞാന്‍ സൂചിപ്പിച്ചത്.. അങ്ങയെ തടയുമെന്നും ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തെ മറ്റൊരു വിവാദത്തിലേക്ക് എത്തിക്കാനുള്ള ചെറിയ ശ്രമം മറ്റെന്താണുള്ളത്..
1925 ല്‍ ദേശീയ സ്വാതന്ത്ര്യത്തിന്വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും തളിരിടുമ്പോഴാണ് നാഗ്പുരില്‍ ഞ ൈസ്ഥാപിതമാവുന്നത്.. 1947 ല്‍ ഇന്ത്യയ്ക്ക്‌സ്വാതന്ത്ര്യം കിട്ടി.. പക്ഷെ 1925ല്‍ നിന്ന് 1947 ലേക്ക് ഒരു യൗവനം (22 വര്‍ഷം) കിട്ടിയിട്ടും സ്വാതന്ത്ര്യ സമരം നടക്കുന്ന വഴികളിലെവിടെയും കാക്കി നിക്കര്‍ ധാരികളായ സ്വയംസേവകരുടെ പൊടി പോലുമില്ലായിരുന്നു എന്നത് സത്യമാണ്..
ദേശീയതയ്ക്കു വേണ്ടി പോരാടുമ്പോള്‍ ഞ ൈഎവിടെയായിരുന്നു എന്ന പലകുറി ചോദ്യത്തിന് എന്നുംഒഴിഞ്ഞു മാറാറുള്ള നിങ്ങളുടെ ചിന്തകന്‍ മാര്‍ആ സമയമൊക്കെ മരിച്ച് കബഡി കളിക്കുകയായിരുന്നു എന്ന് സ.പി ജയരാജന്‍ കളിയാക്കുന്നത് ഒരു സത്യമാണ്. ഏതാണ്ട് അതേ സമയം രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ട ചരിത്രങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്..
ഇന്നും അങ്ങയുടെ ഗുരു സവര്‍ക്കര്‍ മാപ്പെഴുതികൊടുത്ത് ഇറങ്ങി വന്ന ആ ജയിലില്‍ അങ്ങിടയ്ക്ക് ഒന്ന് സന്ദര്‍ശിക്കണം അവിടെ 18 ഓളം ധീരസഖാക്കളുടെ പേര് മാര്‍ബിളില്‍ കൊത്തിയിട്ടിട്ടുണ്ട്.. അവരാരും വെള്ളകാര്‍ക്ക് മാപ്പെഴുതി വന്നവരല്ല.. അവരുടെ ധിക്കാരത്തിനു മുന്നില്‍ നെഞ്ചു നിവര്‍ത്തി പോരാടി മരണം വരിച്ചവരാണവര്‍. ദേശീയ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം ഒരു പാട് ധീര സഖാക്കള്‍ ചേര്‍ന്നു നടത്തിയ പോരാട്ടങ്ങള്‍ ഈ രാജ്യം മറക്കാന്‍ പാടില്ലാത്തതാണ്..
അവര്‍ക്ക് ആര്‍ക്കും ശാഖയില്‍ലഭിക്കുന്ന ദൈനംദിന ആയുധപരിശീലനം സിദ്ധിച്ചവരായിരുന്നില്ല. അങ്ങ് കാലെടുത്തു വച്ച കേരളം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു പാട് സഖാക്കളുടെ രക്തം ചൊരിഞ്ഞ് ഈ നാട്ടിലെ സാമുഹ്യ നീതി നേടി തന്നത് ചരിത്രമാണ്.. കയ്യൂരും കരിവെള്ളൂരും.മുനയന്‍കുന്നുംമൊറോഴയും തില്ലങ്കേരിയും പുന്നപ്രയും വയലാറും ധീരതയുടെ പര്യായമായാണിവിടത്തെ കുട്ടികള്‍ പഠിക്കുന്നത്..
ഭാരതത്തെ അമ്മയായ് കാണാന്‍ നിങ്ങള്‍ പഠിപ്പിച്ച ഏതെങ്കിലുമൊരു സ്വയംസേവകന്റെ പേര് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. കനത്തവര്‍ഗ്ഗീയതയുടെ വിഷം ഓരോ ശാഖയില്‍ നിന്നും ഓരോ സ്വയം സേവകനിലും കുത്തി നിറച്ച് നവഖാലി മുതല്‍ നിങ്ങള്‍ നടത്തിയ ചോരക്കളി ഈ രാജ്യത്തിന്റെ മോചനത്തിനായിരുന്നോ.
വര്‍ഗ്ഗീയ കലാപങ്ങളില്‍ മാത്രം ലക്ഷകണക്കിനാളുകള്‍ ജീവന്‍ കവര്‍ന്ന ഈ രാജ്യത്ത് നിങ്ങള്‍ ശാഖയില്‍ നിന്നും ഇളക്കിവിട്ട തെമ്മാടികൂട്ടങ്ങള്‍ തന്നെയാണ് ഇന്ത്യ കലാപങ്ങളുടെ രാജ്യമാക്കിമാറ്റിയതും. 1925 ല്‍ തുടങ്ങി 90 വര്‍ഷം പിന്നിടുമ്പോള്‍ നിങ്ങളുടെ സംഘടന ഒരു പാട് വളര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എല്ലാം ഉത്തമ സ്വയം സേവകര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിറ സാന്നിധ്യമുണ്ട് സംഘപരിവാറിന് ആ സത്യംഅംഗീകരിക്കുന്നുണ്ട്
ബോധമില്ലാത്ത ഒരു ജനതയ്ക്ക് മതാധിഷ്ഠിത രാജ്യം സൃഷ്ടിക്കാന്‍ നിങ്ങളാണൊരു വഴിയെന്ന് അവര്‍ ധരിച്ചു പോയതിന്റ കാരണങ്ങളാണ് നിങ്ങളുടെ ഗതിവേഗവും..ഈ രാജ്യത്ത് മതമാണോ അത്യാവശ്യം വേണ്ടഒന്ന് ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാത്തമരിച്ച 105 കുട്ടികളില്‍ അവരുടെ മതമെന്തായിരുന്നു. ഇന്നും കണ്ണീരുണങ്ങാത്ത ഗോരഖ്പുരിന്റ ഓരോ ഇടവഴികളിലൂടെ അങ്ങ് ഒന്ന് സഞ്ചരിക്കണം
തന്റെ ജീവനില്ലാത്തെ കുട്ടിയേ മാറോട് ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഓരോ അമ്മമാര്‍ക്കും ഉണ്ടായിരുന്നു മതം… ഈ രാജ്യത്ത് കിടന്നുറങ്ങാന്‍ ഒരു വീട് സ്വന്തമായിട്ടാത്തവര്‍ 25 കോടിയിലധികം വരും.. വിദ്യാഭ്യാസം ലഭിക്കാത്തവര്‍ ഭക്ഷണം ലഭിക്കാത്തവര്‍ വസ്ത്രം ലഭിക്കാത്തവര്‍ ഇവരൊക്കെ കോടിയിലധികം അധിവസിക്കു ന്ന ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രമല്ല ആവശ്യംജീവിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളാണ്
ചായക്കടക്കാരന്റെ മകനായ മോഡി ഭരിക്കുന്ന ഇന്ത്യയില്‍ 2015 ല്‍ മാത്രംരണ്ട് ലക്ഷം കര്‍ഷകരാണ് മരിച്ചത് . ഈ രാജ്യത്ത് ഓരോ കൃഷിക്കാരും ആത്മഹത്യ ചെയ്യുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ ചെരുപ്പ് നക്കുന്നവനായ് മോഡി മാറുന്നത് നിങ്ങള്‍ കാണുന്നില്ലേ.. ഇത് പോരഞ്ഞ് പശുവിന്റെ പേരില്‍ നിങ്ങള്‍ കൊന്നൊടുക്കിയവര്‍ ആയിരത്തിലധികം വരുംശരിക്കും നിങ്ങളുടെയൊക്കെ അമ്മ പശുവുംഅച്ഛന്‍ കുറുക്കനുമാണോ.
അല്ല കുറുക്കന്റെ സര്‍വ്വതന്ത്രവും ഈ രാജ്യത്തെ കൊത്തി മുറിക്കാന്‍ സ്വയം സേവകര്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് മരിച്ചു ആ ചെളിയില്‍ താമര വിരിയുകയും ചെയ്തു അതാണീ രാജ്യത്ത് സംഭവിക്കുന്നത് പക്ഷെ പ്രധാന പ്രതിപക്ഷമായ് ഞങ്ങളുണ്ടാവും പോരാട്ടത്തില്‍ വാര്‍ന്നൊലിച്ച ചോരയില്‍ മുദ്രണം ചെയ്ത ചെങ്കൊടിയുമായ് ഞങ്ങള്‍ കുറച്ച് പേര്‍ ഇവിടുണ്ട്.
മഹാഭാരത യുദ്ധത്തില്‍ 12 ദശലക്ഷം സൈനികരും 100 ഉഗ്രസേനാപതികളുമായ് സര്‍വ്വശ്രേഷ്ഠന്‍മാരുമായ് യുദ്ധത്തിനിറങ്ങിയ ദുര്യോധനന് തോല്‌ക്കേണ്ടി വന്നതെങ്ങനയാണെന്ന് അങ്ങയോട് ഞാന്‍ വിശദീകരിക്കുന്നില്ല.. അംഗബലവും ആയുധബലവും കൂടുതലുള്ള ദുര്യോധനനെ 5 പേര്‍ കാലപുരിക്കയച്ച വ്യാസ
മഹാഭാരതം ഞങ്ങള്‍ ചോര കൊണ്ടിവിടെ പുനരാവിഷ്‌ക്കരിക്കും… തീര്‍ച്ച…
ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഇന്ന് നിങ്ങളാണ്…. നരാധമന്‍മാരാണ് നിങ്ങള്‍… ഈ രാജ്യത്തെ കാവികൊണ്ട് ഭസ്മമാക്കാന്‍ വന്ന ഭസ്മാസുരനാണ് ഞ…ൈ ഓര്‍ക്കുക ശക്തിയല്ല ജയം നിര്‍വ്വചിക്കുന്നത് ധര്‍മ്മവും നീതിയുമാണ് ഇതും ചരിത്രമാണ് മറക്കരുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates