

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം.
പൊങ്കാല ദിവസം ആവശ്യത്തിന് ജലം ഉറപ്പുവരുത്തുന്നതിനായി ഐരാണിമുട്ടം ജലസംഭരണിയില്‍ അധികജലം ശേഖരിക്കും. ഇതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്. വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കരമന, പിടിപി നഗര്‍, നേമം, വെള്ളായണി, മുന്നാംമൂട്, കൊടുങ്ങാനൂര്‍, വയലിക്കട, കല്ലുമല, പാപ്പനംകോട്, വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, ജവഹര്‍നഗര്‍, കവടിയാര്‍, നന്ദാവനം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം ഭാഗികമായി തടസപ്പെടുക.
വെള്ളയമ്പലം ലോ ലെവല്‍ ജലസംഭരണിയില്‍ ദിവസവും ഒരു മണിക്കൂര്‍ അധികജലം ശേഖരിക്കേണ്ടതിനാല്‍ ഈ മാസം ഒന്‍പത് വരെ വഴുതക്കാട്, തൈക്കാട്, വലിയശാല, പിഎംജി, സ്റ്റാച്യു, ബേക്കറി ജംഗ്ഷന്‍, പുളിമൂട്, ഊറ്റുകുഴി, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, പാളയം, എംഎല്‍എ ക്വാര്‍ട്ടേഴ്‌സ്, ജനറല്‍ ആശുപത്രി, പേട്ട, വേളി തുടങ്ങിയ സ്ഥലങ്ങളില്‍ ജല വിതരണം ഭാഗികമായി തടസപ്പെടും. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് മുന്നൊരുക്കങ്ങളോട് സഹകരിക്കണമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
ആറ്റുകാല്‍ പൊങ്കാല: ക്രമീകരണങ്ങള്‍ വിലയിരുത്തി
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ജല അതോറിട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. പൊങ്കാലയിടാന്‍ വരുന്നവര്‍ക്കാവശ്യമായ ക്രിമീകരണങ്ങള്‍ ഒരുക്കുന്നതിന് ജല അതോറിട്ടി സ്വീകരിച്ച നടപടികളില്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി തൃപ്തി അറിയിച്ചു. ആവശ്യമായ ജലം തിരുവനന്തപുരം കോര്‍പറേഷന്റെ സഹായത്തോടെ ടാങ്കറുകളിലും മറ്റും ലഭ്യമാക്കും. കുടിവെള്ള വിതരണത്തിനായി ആവശ്യത്തിന് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കാനും നിയമസഭാമന്ദിരത്തിലെ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates