ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബഞ്ച് കേസ് നാളെ പരിഗണിക്കും. പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ നടത്തുന്ന ഖനനം അനധികൃതമാണെന്നും പരിസ്ഥിതിക്ക് പ്രശനമുണ്ടാക്കുന്നുവെന്നും ആരോപിച്ച് പ്രദേശവാസികള്‍ സമരത്തിലാണ്. ഖനനം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് നിയമസഭാ സമിതി ചെയര്‍മാന്‍ ആയിരുന്ന മുല്ലക്കര രത്‌നാകരന്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഐആര്‍ഇ ഖനനം നടത്തുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഗ്രാമം ഇല്ലാതെയാകുമെന്ന ആശങ്കയും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഖനനത്തിനെതിരെ പ്രദേശവാസിയായ കെ എം സക്കീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും നോട്ടീസും അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates