കൊച്ചി: ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധിക്കാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നു. മരടില്‍ വാടകയ്ക്കു താമസിക്കുന്ന കങ്ങരപ്പടി വടവുകോട് കണ്ണങ്കണക്കുടി വീട്ടില്‍ ബോബിനും ഭാര്യ സോണി ജോസഫുമാണ് അപകടത്തില്‍ പെട്ടത്. സോണിയുടെ നില ഗുരുതരമാണ്. മരട് സെന്റ് മേരീസ് യുപി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 2 പെണ്‍കുഞ്ഞുങ്ങളുമായി വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ അലങ്കാര പുഷ്പങ്ങള്‍ വിറ്റാണ് ജീവിക്കുന്നത്.
വാഹനം കണ്ടു കിട്ടിയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ ചെയ്യാനാവൂ. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ മാത്രമേ ഉണ്ടാകൂ എന്നീ കാര്യങ്ങള്‍ അപകടമുണ്ടാക്കിയ ആള്‍ക്ക് ആരെങ്കിലും ബോധ്യപ്പെടുത്തിയാല്‍ ഒരുപക്ഷേ അയാള്‍ ഹാജരായേക്കുമെന്നാണ് പ്രതീക്ഷ.
നവംബര്‍ 3ന് രാത്രി 11ഓടെ ന്യൂക്ലിയസ് മാളിന് മുന്‍വശത്തായിരുന്നു അപകടം. മൂത്തേടം പള്ളിയില്‍ വാകയിലച്ചന്റെ ചരമവാര്‍ഷികാചരണത്തിനുള്ള അലങ്കാര പൂക്കളുമായി വരികയായിരുന്നു ഇവര്‍. എതിരെ തെറ്റായദിശയില്‍ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു. വാഹനം നിര്‍ത്താതെ പാഞ്ഞു പോകുന്നത് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃക്‌സാക്ഷികള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates