ഇങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞടുപ്പില്‍ അനുഭവിക്കും; സിപിഐക്ക് മുന്നറിയിപ്പുമായി എംഎം മണി

ഇങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞടുപ്പില്‍ അനുഭവിക്കും; സിപിഐക്ക് മുന്നറിയിപ്പുമായി എംഎം മണി

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവാരാണ് സിപിഐ നേതാക്കള്‍. അത് ആരൊക്കെയാണെന്ന് അറിയണമെങ്കില്‍തന്നെ ശിവരാമന്‍ തന്നേ നേരില്‍ വന്ന് കണ്ടാല്‍ മതിയെന്നും മണി
Published on


ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ മലര്‍ന്നുകിടന്നുതുപ്പുകയാണ് ശിവരാമന്‍ ചെയ്യുന്നതെന്ന് എംഎം മണി പറഞ്ഞു. സിപിഐക്ക് പാര്‍ട്ടിയുമായി യോജിച്ച് പോകുന്നതാണ് നല്ലത്. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും എംഎം മണി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവാരാണ് സിപിഐ നേതാക്കള്‍. അത് ആരൊക്കെയാണെന്ന് അറിയണമെങ്കില്‍തന്നെ ശിവരാമന്‍ തന്നേ നേരില്‍ വന്ന് കണ്ടാല്‍ മതിയെന്നും മണി പറഞ്ഞു. മുന്നണി മര്യാദക്ക്‌ നിരക്കുന്ന രീതിയിലല്ല പലപ്പോഴും സെക്രട്ടറി സംസാരിക്കുന്നത്. ഇത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.


എം എംമണി കൈയ്യേറ്റക്കാരുടെ മിശിഹാ ആയിരിക്കുകയാണെന്നായിരുന്നു മണിയെ പറ്റിയുള്ള കെ കെ ശിവരാമന്റെ പരാമര്‍ശം.  കൈയ്യേറ്റ മാഫിയയുടെ വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണവും നടപടികളുമെത്താതിരിക്കാനാണ് മണിയുടെ അങ്കപ്പുറപ്പാട്. സിപിഐ നേതാക്കള്‍ പണം വാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. മറിച്ച് സിപിഎം നേതാക്കള്‍ ആര് ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നത് തനിക്കറിയാമെന്ന് കെ.കെ.ശിവരാമന്‍ പറഞ്ഞു. അത് വിളിച്ചു പറയാന്‍ നിര്‍ബ്ബന്ധിതനാക്കരുതെന്നും മണി മുന്നറിയിപ്പ് നല്‍കിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com