ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്; ആരോ​ഗ്യ പ്രവർത്തകയ്ക്കും രോ​ഗം

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്; ആരോ​ഗ്യ പ്രവർത്തകയ്ക്കും രോ​ഗം
ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്; ആരോ​ഗ്യ പ്രവർത്തകയ്ക്കും രോ​ഗം
Updated on
1 min read

തൊടുപുഴ: ഒരു കുടുംബത്തിലെ നാല് പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമുൾപ്പെടെ ഇടുക്കിയിൽ 20 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റിവ് നഴ്‌സായ ഇവർക്ക് ജൂലൈ ഏഴിനാണ് സ്രവ പരിശോധന നടത്തിയത്. 

തമിഴ്‌നാട് ശങ്കരൻകോവിലിൽ നിന്ന് വന്ന മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ശങ്കരൻകോവിലിൽ നിന്ന് കുമളി വഴി  മൂന്നാറിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇവർ.

ഇവരിൽ 60 വയസിനു മുകളിൽ പ്രായമുള്ള രണ്ട് പേരും ഉൾപ്പെടുന്നുണ്ട്. അതേസമയം ജില്ലയിൽ ഇന്ന് എട്ട് പേർ രോഗ മുക്തി നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com