

കൊച്ചി: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കുറഞ്ഞു. ഇന്ധനവിലയില്‍ ഇന്ന് 20 പൈസയുടെ കുറവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില താഴുന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപ 84 പൈസയാണ് വില. ഡീസലിന് 75 രൂപ 47 പൈസയും. കോഴിക്കോട് പെട്രോള്‍ വില 79 രൂപ 19 പൈസയായപ്പോള്‍ 75 രൂപ 82 പൈസയാണ് ഡീസല്‍വില. അതേസമയം തിരുവനന്തപുരത്ത് 80 രൂപയ്്ക്ക് മുകളില്‍ തന്നെയാണ് പെട്രോള്‍ വില. 80 രൂപ 25 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് ചുമത്തുന്നത്. ഡീസലിന് 76 രൂപ 93 പൈസയും.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില താഴ്ന്ന നിലയിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 66.76 ഡോളര്‍ എന്ന നിരക്കിലാണ്. അതേസമയം വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന ഒപ്പെക്കിന്റെ തീരുമാനം ആശങ്ക ഉയര്‍ത്തുന്നുണ്ട്. എങ്കിലും അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നത് ഈ ആശങ്കയെ മയപ്പെടുത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates