ഇന്ന് റദ്ദാക്കിയത് 11 പാസഞ്ചറുകള്‍; കോട്ടയം വഴി ഇന്നു പകല്‍ ആറ് മണിക്കൂര്‍ തീവണ്ടി ഓടില്ല

കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രയിനുകള്‍ ഒരു മണിക്കൂര്‍ വരെ വൈകും
ഇന്ന് റദ്ദാക്കിയത് 11 പാസഞ്ചറുകള്‍; കോട്ടയം വഴി ഇന്നു പകല്‍ ആറ് മണിക്കൂര്‍ തീവണ്ടി ഓടില്ല
Updated on: 
1 min read

കൊച്ചി: എറണാകുളം - കോട്ടയം സെക്ഷനിലെ ഏറ്റുമാനൂരില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച 11 പാസഞ്ചര്‍, മെമു ട്രയിനുകള്‍ റദ്ദാക്കി. ശനിയാഴ്ച രാവിലെ 9.30 മുതല്‍ നാലുവരെ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെക്കും. പകല്‍ കോട്ടയം വഴിയുള്ള ട്രയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

56381, 56382 എറണാകുളം- കായംകുളം - എറണാകുളം പാസഞ്ചര്‍, 66307,66308 എറണാകുളം-കൊല്ലം- എറണാകുളം മെമു, ആലപ്പുഴ -കായംകുളം പാസഞ്ചര്‍, 56380 കായംകുളം -എറണാകുളം പാസഞ്ചര്‍, 663018,663012 കൊല്ലം- എറണാകുളം- കൊല്ലം മെമു,56387 എറണാകുളം - കായംകുളം- എറണാകുളം പാസഞ്ചര്‍,66303 എറണാകുളം- കൊല്ലം മെമു എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.

56365, 56366 ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്തിനും പുനലൂരിനുമിടയില്‍ സര്‍വീസ് റദ്ദാക്കി. 16650 പരശുറാം എക്‌സ്പ്രസ്, 17229 ശബരി എക്‌സ്പ്രസ്, 16382 ജയന്തി ജനത, 12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സ്, 12626 കേരള എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com