ഇപ്പോള്‍ മടങ്ങുന്നു, ശബരിമല ദര്‍ശനത്തിന് വീണ്ടും വരും; തൃപ്തി ദേശായി

ഇപ്പോള്‍ മടങ്ങുന്നു, ശബരിമല ദര്‍ശനത്തിന് വീണ്ടും വരും; തൃപ്തി ദേശായി

ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങി
Published on

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങി. പൊലീസ് സുരക്ഷയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ച തൃപ്തിയും സംഘവും 10.40 നുള്ള വിമാനത്തില്‍ മടങ്ങും. ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി വിമാനത്താവളത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.

സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്നും വീണ്ടും ശബരിമല ദര്‍ശനത്തിന് തിരിച്ചെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയില്‍ വരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. എട്ട് മണിക്കൂര്‍ കാത്ത് നിന്നിട്ടും സുരക്ഷ ഒരുക്കിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ഭരണഘടനാ ദിനം ആയതിനാലാണ് ഇന്ന് വരാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ മടങ്ങിപ്പോകാന്‍ അവരും സംഘവും നിര്‍ബന്ധിതരാകുകയായിരുന്നു. ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശം ഉണ്ടെന്നും അത് നിഷേധിക്കുകയാണെങ്കില്‍ അതിന് കാരണം വ്യക്തമാക്കണമെന്നും ഇത് എഴുതി നല്‍കണമെന്നും തൃപ്തി ദേശായിയും സംഘവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധങ്ങള്‍ ശക്തമായതോടെ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവവും ചൂണ്ടിക്കാട്ടിയ പൊലീസ് കോടതി വിധിയിലെ അവ്യക്തതയും തൃപ്തിയോട് വിശദീകരിച്ചു. പൊലീസ് സുരക്ഷ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com