ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട് വിഡിയോ കോളിലൂടെ ന​ഗ്നദൃശ്യം പകർത്തി, ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം; അറസ്റ്റ്

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട് വിഡിയോ കോളിലൂടെ ന​ഗ്നദൃശ്യം പകർത്തി, ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം; അറസ്റ്റ്

തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം
Published on

തിരുവനന്തപുരം; ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. വിഡിയോകോളിലൂടെ പെൺകുട്ടിയുടെ ന​ഗ്നദ‌ൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശി തൗഫീക്കിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും ഇതുവച്ച്  ബ്ലാക്ക്മെയിൽ ചെയ്ത് പീഡനത്തിന് ഇരയാത്തുകയുമായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി. രണ്ട് പ്രതികൾ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.  പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com