ഈ അവധിക്കാലം കേരളത്തിലാക്കൂ; കായല്‍പ്പരപ്പുകള്‍ മനോഹരമെന്ന് സിഎന്‍എന്‍ ട്രാവല്‍

പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങിയ സ്ഥലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഈ അവധിക്കാലം കേരളത്തിലാക്കൂ; കായല്‍പ്പരപ്പുകള്‍ മനോഹരമെന്ന് സിഎന്‍എന്‍ ട്രാവല്‍
Updated on
1 min read


 വാഷിങ്ടണ്‍: ഈ അവധിക്കാലം ചിലവഴിക്കുന്നതിന് കേരളത്തെ തിരഞ്ഞെടുക്കാന്‍ വിനോദ സഞ്ചാരികളോട് സിഎന്‍എന്‍ ട്രാവല്‍. ഹവായിലെ ബീച്ചുകള്‍ക്കാണ് സിഎന്‍എന്‍ തയ്യാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനം. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങിയ സ്ഥലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഹൗസ്‌ബോട്ടുകളില്‍ താമസിച്ച് പ്രകൃതി സൗന്ദര്യം നുകരാന്‍ കേരളത്തിന്റെ കായല്‍പ്പരപ്പുകളില്‍ സാധിക്കുമെന്നും യുഎസ് ആസ്ഥാനമായ സിഎന്‍എന്‍ പറയുന്നു.

 ജപ്പാനിലെ ഫുകുവോക, സ്‌കോട്‌ലന്‍ഡിലെ ഹൈബ്രിഡീസ്, മെക്‌സിക്കോയിലെ വഹാക, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് കോസ്റ്റ്, നോര്‍മന്‍ഡി, ഗ്രാന്‍ഡ് കാന്യന്‍ തുടങ്ങിയ ലോകപ്രശസ്ത സ്ഥലങ്ങള്‍ക്കൊപ്പമാണ് കേരളവുമിടം നേടിയത്. ദക്ഷിണേഷ്യയില്‍ നിന്നും കേരളം മാത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com