'ഈ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്നത് എന്താണെന്ന് ചോദിച്ചാല്‍ വിഎസിന്റെ മറുപടി ഇതായിരിക്കും'; എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പ്രചോദനമെന്ന് സിതാറാം യെച്ചൂരി

കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച വിഎസിന് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി
'ഈ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്നത് എന്താണെന്ന് ചോദിച്ചാല്‍ വിഎസിന്റെ മറുപടി ഇതായിരിക്കും'; എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പ്രചോദനമെന്ന് സിതാറാം യെച്ചൂരി
Updated on
1 min read

കേരളത്തിലെ പകരംവെക്കാനില്ലാത്ത നേതാക്കളില്‍ ഒരാളാണ് വിഎസ് അച്യുതാനന്തന്‍. 96ാം വയസിലും സമര മുഖങ്ങളില്‍ നിറസാന്നിധ്യമാണ് വിഎസ്. പ്രായത്തിന്റെ അവശതകളൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച വിഎസിന് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. എല്ലാ കമ്യൂണിസ്റ്റുകര്‍ക്കും പ്രചോദനമാണ് വിഎസ് എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നത്. 

'ഈ പ്രായത്തില്‍ ജീവിതത്തില്‍ പൂര്‍ത്തീകരിക്കണം എന്നു തോന്നുന്ന ഒരു ദൗത്യം എന്താണെന്ന് സഖാവ് വിഎസിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരിക്കും. തൊഴിലാളികളുടേയും കര്‍ഷകരുടേയും സഹകരണത്തോടെ ഭൂപരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ളത്. തൊഴിലാളി- കര്‍ഷക സഖ്യം ഊട്ടിഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും'. 96 വയസിന്റെ ചെറുപ്പത്തില്‍ നില്‍ക്കുന്ന വിഎസ് എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തോടൊപ്പം സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എപ്പോഴും അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.' സിതാറാം യെച്ചൂരി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com