ഉണ്ടോ സഖീ ഒരുകുല മുന്തിരി..., മുന്തിരിച്ചേലുള്ള പാട്ടുകള്‍ ബാക്കിയാക്കി ഹമീദ് ഷര്‍വാണി വിടവാങ്ങി

'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗായകനാണ് ഹമീദ് ഷര്‍വാണി.
ഉണ്ടോ സഖീ ഒരുകുല മുന്തിരി..., മുന്തിരിച്ചേലുള്ള പാട്ടുകള്‍ ബാക്കിയാക്കി ഹമീദ് ഷര്‍വാണി വിടവാങ്ങി
Updated on
1 min read

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി അന്തരിച്ചു. 65 വസായിരുന്നു. രോഗ ബാധിനായ അദ്ദേഹം   കുറ്റ്്യാടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.  

'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗായകനാണ് ഹമീദ് ഷര്‍വാണി.  ഇതുള്‍പ്പെടെ ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആലപിച്ചു. സഹോദരന്‍ റഹീം കുറ്റിയാടിയുടെ വരികള്‍ക്കാണ് ഏറെയും ശബ്ദം നല്‍കിയത്. 

മത പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്. ക്കള്‍:ഷമീര്‍ ഷര്‍വാനി, ഷബ്‌ന മരുമക്കള്‍ : സബീദ തൂണേരി, സാജിദ്. സഹോദരങ്ങള്‍: ഖദീജ വാഴക്കാട്, കുഞ്ഞിമറിയം, റഹീം കുറ്റിയാടി, നഫീസ, മഹമൂദ് മാസ്റ്റര്‍, അബ്ദുല്‍ കരീം അബ്ദുല്ല, റുഖിയ്യ, അബ്ദുല്‍ ജലീല്‍ അബ്ദുല്ല, അബ്ദുല്‍ മജീദ് അബ്ദുല്ല, ഷരീഫ, നൂറുദ്ദീന്‍, പരേതനായ എം സൈനുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com