തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അതീവഗൗരവമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളധീരന്‍. ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകും. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എത്ര ഉന്നതരായാലും മുഴുവന്‍ ആളെയും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൂരൂഹമാണ്. തന്റെ ഭരണസംവിധാനത്തിലെ ഉന്നതനവ്യക്തിയുടെ പങ്ക് പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലായതുകൊണ്ടാണ് സ്വര്‍ണക്കടത്ത് കൈയോടെ പിടികൂടിയത്. അക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കീഴിലുള്ള ഏജന്‍സികളും എന്തുചെയ്യുമെന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്. താങ്കളുടെ മുഖ്യഉപദേശകനായിരുന്ന ആള്‍ ഈ പ്രതികളുമായി ഉറ്റബന്ധം നടത്തിയത് വ്യക്തമാണ്. ഈ ആള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തലാണ്?. കസ്റ്റംസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ വഴിയില്‍ നിന്ന് വിളിച്ചുപറയുന്ന ഒരുവാചകമാണോ വാര്‍ത്താ സമ്മേളനത്തില്‍ വിളിച്ചുപറയേണ്ടത്. താങ്കളുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.കള്ളക്കടത്തുകാരിക്ക് നയനന്ത്രപ്രതിനിധിയുടെ മേലങ്കിയാണ് നിയമസഭാ സ്പീക്കര്‍ ചാര്‍ത്തിനല്‍കിയതെന്നും വി മുരളീധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates