കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചതായി പരാതി. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേർക്കാണ് ആക്രമണം ഉണ്ടായത്. കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്കുള്ള യാത്രമധ്യേ മലപ്പുറം രണ്ടത്താണിയില്‍ വെച്ചാണ് സംഭവം.
ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറിനിടിച്ചു. രണ്ട് തവണയാണ് ഇടിച്ചത്. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്.
പൊന്നാനിയിലെ വിലയങ്കോട് ഒരു ഫാസ്റ്റ്ഫുഡ് കടയില്‍വെച്ച് ഒരാള്‍ തന്നോട് മോശമായി പെരുമാറിയിരുന്നു. ആ സംഭവത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്. ഉറങ്ങിപ്പോയെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ അത് വിശ്വസനീയമല്ല. വാഹനം ആ പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നു.സംഭവത്തിൽ പൊലീസിന് പരാതി നല്‍കുമെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
അബ്ദുള്ളക്കുട്ടിക്ക് നേരെയുള്ള ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും, ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates