എ വിജയരാഘവന്റെ വിവാദ പരാമർശം; രമ്യ ഹരിദാസിന്റെ മൊഴിയെടുത്തു; പരാതിയിൽ ഉറച്ചു നിൽക്കും

എ വിജയരാഘവന്റെ വിവാദ പരാമർശം; രമ്യ ഹരിദാസിന്റെ മൊഴിയെടുത്തു; പരാതിയിൽ ഉറച്ചു നിൽക്കും

ഇടതു മുന്നണി കൺവീനർ എ വിജയരാഘവനെതിരെ നൽകിയ പരാതിയിൽ ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ മൊഴി രേഖപ്പെടുത്തി
Published on

പാലക്കാട്: ഇടതു മുന്നണി കൺവീനർ എ വിജയരാഘവനെതിരെ നൽകിയ പരാതിയിൽ ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ മൊഴി രേഖപ്പെടുത്തി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന അശ്ലീല പരാമർശം നടത്തിയെ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് രമ്യ ഹരിദാസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് രമ്യ ഹരിദാസിന്‍റെ തീരുമാനം. 

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ എത്തിയത് പികെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ വാക്കുകള്‍.

ഈ പരാമർശമാണ് വിവാദമായത്. സംഭവം വിവാദമായതോടെ വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com