എംഎം മണി സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

എംഎം മണി സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

അന്വേഷണം നടത്തിയ്തിന് ശേഷമാണ് കേസെടുക്കേണ്ട എന്ന് തീരുമാനിച്ചത്
Published on

 തിരുവനന്തപുരം: എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഇല്ലായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൊണ്ടാണ് കേസെടുക്കാതിരുന്നത്.അന്വേഷണം നടത്തിയ്തിന് ശേഷമാണ് കേസെടുക്കേണ്ട എന്ന് തീരുമാനിച്ചത്.ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് എംഎം മണി എതിര് നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.  

കഴിഞ്ഞ മാസമാണ് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എംഎം മണി വിവാദ പ്രസംഗം നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസിനെതിരേയും മണി പറഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍ വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു മണിയുടെ വാദം.ഇതിനെത്തുടര്‍ന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചിരുന്നു. പാര്‍ട്ടി മണിയെ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com