എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാം: ഓപ്ഷന്‍ നല്‍കേണ്ട അവസാന തീയതി 25

സര്‍വകലാശാല വെബ്‌സൈറ്റിലെ എക്‌സാമിനേഷന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്.
എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാം: ഓപ്ഷന്‍ നല്‍കേണ്ട അവസാന തീയതി 25
Updated on
1 min read

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ആറാം സെമസ്റ്റര്‍ റഗുലര്‍/പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നതിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓപ്ഷന്‍ ഓണ്‍ലൈനായി നല്‍കാനുള്ള അവസാന തീയതി 2020 മെയ് 25. സര്‍വകലാശാല വെബ്‌സൈറ്റിലെ എക്‌സാമിനേഷന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്.

ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രമാണ് നിലവില്‍ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഠിക്കുന്ന കോളജ് സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കു പുറത്ത് ലോക്ഡൗണ്‍ മൂലം നിലവില്‍ താമസിക്കുന്നവര്‍ക്കാണ് (കോളജില്‍ വന്ന് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം) നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ ഓപ്ഷന്‍ നല്‍കാവുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com