എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷ ജൂൺ 16 മുതൽ

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷ ജൂൺ 16 മുതൽ
എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷ ജൂൺ 16 മുതൽ
Updated on
1 min read

കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കും. പഠിക്കുന്ന കോളജ് തന്നെയാണ് വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം.

ജൂൺ 15 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളും ജൂൺ 23ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ സർവകലാശാല നേരത്തെ പുനരാരംഭിച്ചിരുന്നു.

വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ തന്നെ പരീക്ഷ എഴുതണമെന്ന് വൈസ് ചാൻസലർ സാബു തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറാം സെമസ്റ്റർ ബിരുദ പ്രാക്ടിക്കൽ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയർമാൻമാരുമായി ജൂൺ മൂന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസ് നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com