

കോവിഡ് വ്യാപനത്തിനിടയില്‍ കേരള മെഡിക്കല്‍ എന്‍ജിനിയറിങ് ആര്‍കിടെക്ചര്‍ എക്‌സാം (കീം) നാളെ നടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി പരീക്ഷ എഴുതുന്നതിനായി അധികൃതര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
1. ശാരീരിക അകലം പാലിക്കുക
2. കൈകള്‍ കൊണ്ട് മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്
3. പരീക്ഷ ഹാളിനു മുന്നിലോ സ്‌കൂള്‍ പരിസരത്തോ കൂട്ടംകൂടി നില്‍ക്കരുത്
4. പേന, പെന്‍സില്‍, വാട്ടര്‍ബോട്ടില്‍, മറ്റ് വസ്തുക്കള്‍ എന്നിവ പരീക്ഷാര്‍ത്ഥികള്‍ പരസ്പരം കൈമാറാന്‍ പാടില്ല
5. കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്
6. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയതിനു ശേഷം മാത്രം പരീക്ഷ ഹാളില്‍ പ്രവേശിക്കുക
7. ഹാളിന് പുറത്തിറങ്ങിയ ഉടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
8. പരീക്ഷയ്ക്ക് എത്തുമ്പോള്‍ കൂടെ ഒരാള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കൂടെ വരുന്നവര്‍ വിദേശയാത്ര/ ഇതരസംസ്ഥാന യാത്ര ചെയ്തവരോ, രോഗലക്ഷണങ്ങള്‍ ഉള്ളവരോ, രോഗികളുമായി സമ്പര്‍ക്കമുള്ളവരോ ആകാന്‍ പാടില്ല
9. ഹാന്‍ഡ് സാനിറ്റൈസര്‍ കയ്യില്‍ കരുതുക. ഇടയ്ക്കിടെ ഉപയോഗിക്കുക
10. പനി, ചുമ, തൊണ്ടവേദന, ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മുന്‍കൂട്ടി അധികാരികളെ അറിയിക്കുക
11. കണ്ടെന്‍മെന്റ്, ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നും വരുന്നവര്‍, രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍, വിദേശയാത്ര/ ഇതരസംസ്ഥാന യാത്ര സമ്പര്‍ക്കമുള്ളവര്‍ നേരത്തെഅധികാരികളെ അറിയിക്കണം.
12. ഭക്ഷണം വീടുകളില്‍ നിന്ന് കൊണ്ട് വരണം. അതത് സ്ഥലങ്ങളില്‍ ഇരുന്ന് കഴിക്കണം.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ
1. പരീക്ഷ കഴിഞ്ഞ ഉടനെ കുട്ടികളെ രക്ഷകര്‍ത്താക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക
2. സ്‌കൂളിന്റെ പ്രവേശന കവാടത്തിലും സ്‌കൂളിനടുത്തുള്ള ജംഗ്ഷനിലും കുട്ടികള്‍ കൂടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക
3. കുട്ടികളോടൊപ്പം ഒരു രക്ഷകര്‍ത്താവ് മാത്രമേ കൂടെ വരാന്‍ പാടുള്ളൂ
4. ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ പരസ്പരം കൈമാറാന്‍ പാടില്ല
5. സമ്പര്‍ക്ക വിലക്കുള്ള വിദ്യാര്‍ഥികളെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാതെ നിര്‍ദ്ദിഷ്ട കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക
വീട്ടിലെത്തിയാല്‍ സ്‌കൂള്‍ യൂണിഫോം/പരീക്ഷയ്ക്ക് ഇടുന്ന വസ്ത്രങ്ങള്‍ എന്തു ചെയ്യണം
പരീക്ഷയ്ക്ക് ഇടുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ എത്തിയാലുടന്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ച് കഴുകി വെയിലില്‍ ഉണക്കണം. കഴുക്കി ഉണക്കിയ വസ്ത്രങ്ങള്‍ വീണ്ടും ഇസ്തിരിയിട്ട് ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates