എല്‍ഡിഎഫിനെ 'അയ്യപ്പന്‍' സഹായിക്കും, പൂതന സാഹിത്യാത്മക പരാമര്‍ശം: ഇ പി ജയരാജന്‍

വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 'ഭഗവാന്‍ അയ്യപ്പന്‍' എല്‍ഡിഎഫിനെ സഹായിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍
എല്‍ഡിഎഫിനെ 'അയ്യപ്പന്‍' സഹായിക്കും, പൂതന സാഹിത്യാത്മക പരാമര്‍ശം: ഇ പി ജയരാജന്‍
Updated on
1 min read

തിരുവനന്തപുരം: വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 'ഭഗവാന്‍ അയ്യപ്പന്‍' എല്‍ഡിഎഫിനെ സഹായിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം അനുകൂലമാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പൂതന സാഹിത്യാത്മക പരാമര്‍ശമാണ്.പുരാണങ്ങളിലുളളത് മന്ത്രി ജി സുധാകരന്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ശബരിമല വിഷയത്തില്‍ ജനങ്ങള്‍ ഞങ്ങളുടെ നിലപാട് അംഗീകരിച്ചു.ഇടതുപക്ഷം ശരിയായ നിലപാട് അന്നും ഇന്നും എടുത്തുകൊണ്ടിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭഗവാന്‍ അയപ്പന്‍ ഞങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്'- ഇ പി ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com