എല്‍ദോസ് കുന്നപ്പിള്ളിയുടെ പിഎയ്ക്കും നിയമസഭ ജീവനക്കാരനും കോവിഡ്; എംഎല്‍എ നിരീക്ഷണത്തില്‍

നിയമസഭ ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധയനില്‍ ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
എല്‍ദോസ് കുന്നപ്പിള്ളിയുടെ പിഎയ്ക്കും നിയമസഭ ജീവനക്കാരനും കോവിഡ്; എംഎല്‍എ നിരീക്ഷണത്തില്‍
Updated on
1 min read


തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പിഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എയുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 

എല്‍ദോസ് കുന്നപ്പിള്ളിക്ക് രോഗം സ്ഥിരീകരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. ഇതേത്തുടര്‍ന്ന് നിയമസഭയില്‍ ഉണ്ടായിരുന്ന എംഎല്‍എ നിയമസഭ ഹോസ്റ്റലിലേക്ക് മാറി. പിന്നീടാണ് പിഎയ്ക്കാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരണമുണ്ടായത്. പി എയുമായി സമ്പര്‍ക്കമുള്ളതിനാല്‍ എംഎല്‍എ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. 

നിയമസഭ ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധയനില്‍ ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെയും എംഎല്‍എയുടെ പിഎയും ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com