ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം

ഐഎഎസ്​ നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്​ ഹാജരാക്കിയ സംഭവത്തിൽ ത​ലശേരി സബ്​ കലക്​ടറായിരുന്ന ആസിഫ്​ കെ യൂസഫിനെതിരെ അന്വേഷണം
ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം
Updated on
1 min read

തിരുവനന്തപുരം: ഐഎഎസ്​ നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്​ ഹാജരാക്കിയ സംഭവത്തിൽ ത​ലശേരി സബ്​ കലക്​ടറായിരുന്ന ആസിഫ്​ കെ യൂസഫിനെതിരെ അന്വേഷണം. അഡീഷനൽ ചീഫ്​ സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലാണ്​ അന്വേഷണം.  നേരത്തെ എറണാകുളം ജില്ല കലക്​ടർ  പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

സംവരണ ആനുകൂല്യം വഴി​ ഐഎഎസ്​ ലഭിക്കാൻ ആസിഫ്​ കെ യൂസഫ്​ വരുമാനം കുറച്ചുകാണിച്ചുള്ള സർട്ടിഫിക്കറ്റ്​ യുപിഎസ്​സിക്ക്​ നൽകിയെന്നാണ്​ പരാതി. ക്രീമി ലെയർ ഇതര വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കാനാണ്​ തെറ്റായ റിപ്പോർട്ട്​ നൽകിയതെന്ന്​ എറണാകുളം ജില്ല കലക്​ടർ കണ്ടെത്തിയിരുന്നു.

കുടുംബം ആദായ നികുതി അടക്കുന്നത്​ മറച്ചുവെച്ച്​ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെന്ന്​ തെളിയിക്കാൻ ക്രീമിലെയർ ഇതര വിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ്​ ആസിഫ്​ ഹാജരാക്കിയത്​. ഇത്​ അനുസരിച്ച്​ ആസിഫിന്​ കേരള കേഡറിൽ തന്നെ ഐ.എ.എസ്​ ലഭിച്ചു. 2015ൽ സിവിൽ സർവിസ്​ പരീക്ഷ എഴുതുമ്പോൾ കുടുംബത്തിന്​ 1.8 ലക്ഷം രൂപ വരുമാനം മാത്രമേയുള്ളുവെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കാണ്​ നൽകിയിരുന്നത്​. എന്നാൽ ആസിഫിന്റെ കുടുംബം ആദായ നികുതി അടക്കുന്നവരാണെന്നും പരീക്ഷ എഴുതുമ്പോൾ വരുമാനം 28 ലക്ഷമാണെന്നും ക​ണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com