പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഐഎസ് ബന്ധം: ആലപ്പുഴയില്‍ റെയ്ഡ്, ആറു പേര്‍ കസ്റ്റഡിയില്‍

ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും മൊബൈല്‍ ഫോണുകളും ഡിവിഡികളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് സൂചന
Published on

ആലപ്പുഴ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ വ്യാഴാഴ്ച എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും മൊബൈല്‍ ഫോണുകളും ഡിവിഡികളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് സൂചന. കേരളത്തില്‍നിന്നും ഐഎസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി അബ്ദുല്‍ റഷീദുമായി ആലപ്പുഴ സ്വദേശി നിരന്തര സമ്പര്‍ക്കം നടത്തിയതായും തെളിവുകള്‍ ലഭിച്ചിരുന്നു. ആലപ്പുഴ സ്വദേശിയെ എന്‍ഐഎ ചോദ്യം ചെയ്തുവരുകയാണ്.

നേരത്തെ മലയാളികള്‍ അടക്കം ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ കോയമ്പത്തൂരില്‍നിന്നും പാനൂരില്‍നിന്നും എന്‍ഐഎ പിടികൂടിയിരുന്നു. ഇതേതുടര്‍ന്നു എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ആറ് പേരെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com