

തിരുവനന്തപുരം: തൃശൂര്‍ ജില്ലയില്‍ 10 വയസ്സിന് താഴെയുള്ളവരിലും 60 വയസ്സിന് മുകളിലള്ളവരിലും കോവിഡ് പകരുന്നത് ആശങ്ക സൃഷ്ടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 10 മുതല്‍ 21 വരെ ജില്ലയില്‍ 692 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1,238 ആയി. രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ജില്ലയില്‍ ഇന്ന് 847 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു. 1,170 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,967 ആണ്. തൃശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31,235 ആണ്. 21,964 പേരെയാണ് ആകെ രോഗമുക്തരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates