

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയിൽ നടത്താൻ നിർദേശം. ഒരു ബെഞ്ചിൽ രണ്ടുപേരെ മാത്രം അനുവദിച്ചുകൊണ്ട് പരീക്ഷകൾ അടുപ്പിച്ചുള്ള ദിവസങ്ങളിൽ നടത്താനാണ് ആലോചന. പ്ലസ് ടു പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചേക്കും.
പൊതുഗതാഗതം തുടങ്ങിയശേഷം മതിയോ പരീക്ഷ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് ചർച്ചനടത്തും.
മൂല്യനിർണയം സംബന്ധിച്ച് ഹോം വാല്യുവേഷൻ നടത്തുന്നതും ക്യാമ്പുകളുടെ എണ്ണം കൂട്ടി പഴയ രീതിയിൽ മൂല്യനിർണയം നടത്തുന്നതും പരിഗണനയിലുണ്ട്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഫാൾസ് നമ്പർ ഇല്ലാത്തതിനാൽ ഉത്തരപേപ്പറുകൾ അധ്യാപകരുടെ വീട്ടിൽനൽകി മൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ അധ്യാപകർക്ക് മൂല്യനിർണയക്യാമ്പുകളിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഉത്തരപേപ്പർ വീട്ടിലേക്ക് നൽകണമെന്ന നിർദേശവും ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates