ഒളിച്ചുകളി തുടർന്ന് കല്ലട സുരേഷ് ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല; ചികിൽസയിലെന്ന് വിശദീകരണം

ഇ​ന്നു​കൂ​ടി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ കല്ലട സുരേഷിനെതിരെ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കുമെന്ന് സൂചനയുണ്ട്
ഒളിച്ചുകളി തുടർന്ന് കല്ലട സുരേഷ് ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല; ചികിൽസയിലെന്ന് വിശദീകരണം
Updated on
1 min read

കൊ​ച്ചി: കൊച്ചിയിൽ വെച്ച് ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്നും പൊലീസിന് മുന്നിൽ ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പൊലീ​സി​നെ അ​റി​യി​ച്ചു. ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് സുരേഷ് നൽകിയ വി​ശ​ദീ​ക​ര​ണം.

യാത്രക്കാരെ മർദിച്ച സംഭവത്തിൽ ഇന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. എന്നാൽ ആശുപത്രിയിൽ ചികിൽസയിലാണെന്ന വിശദീകരണത്തിന്, ചികിൽസാ രേഖകൾ ഹാജരാക്കാൻ സുരേഷിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ സുരേഷ്  മറുപടി നൽകിയിട്ടില്ല. 

ഇ​ന്നു​കൂ​ടി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ കല്ലട സുരേഷിനെതിരെ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കുമെന്ന് സൂചനയുണ്ട്. സു​രേ​ഷി​ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പൊ​ലീ​സി​ന്‍റെ ശ്ര​മം. കല്ലട സുരേഷിന്റെ ഉടമസ്ഥതയിലുള്ള ട്രാവൽസിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ വൻ ക്രമക്കേട് പൊലീസ് കണ്ടെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com