ഓടുന്ന ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ചു, പീഡനശ്രമം: യുവാവിനെ യാത്രക്കാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് പീഡനം നടന്നത്.
ഓടുന്ന ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ചു, പീഡനശ്രമം: യുവാവിനെ യാത്രക്കാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു
Updated on
1 min read

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയ്ക്കടുത്താണ് സംഭവം നടന്നത്. തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി അടുത്തുകൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് പീഡനം നടന്നത്. ട്രെയിന്‍ വര്‍ക്കല സ്‌റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സഹയാത്രക്കാര്‍ പ്രതിയെ കയ്യോടെ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com