ഓണാവധി നാളുകളിലും കറന്റ് ബില്‍ അടയ്ക്കാം; സൗകര്യമൊരുക്കി കെഎസ്ഇബി

ഓണാവധി നാളുകളിലും കറന്റ് ബില്‍ അടയ്ക്കാം; സൗകര്യമൊരുക്കി കെഎസ്ഇബി
Updated on
1 min read

തിരുവനന്തപുരം: ഓണാവധി നാളുകളിലും കറന്റ് ബില്‍ അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് സൗകര്യം ഒരുക്കുന്നു. ഈ മാസം 10, 12 തീയതികളില്‍ ബോര്‍ഡിന്റെ എല്ലാ കലക്ഷന്‍ സെന്ററുകളിലും രാവിലെ പത്ത് മുതല്‍ മുതല്‍ വൈകിട്ട് മൂന്ന് വരെ പണമടയ്ക്കാം. 

അതിന് പുറമേ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്, ഭാരത് ബില്‍ പേ, സേവന കേന്ദ്രങ്ങള്‍, പേടിഎം, എം പൈസ എന്നിവ വഴിയും ബില്‍ അടയ്ക്കാം. ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ wss.kseb.in എന്ന സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച സംശയ നിവാരണത്തിനു 1912 എന്ന ടോള്‍ ഫ്രീ നമ്പറുമായി ബന്ധപ്പെടണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com