തിരുവനന്തപുരം : ട്രിപ്പിൾ ലോക്ക്ഡൗണിനെത്തുടർന്ന് ജനം വലഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ജില്ലാ ഭരണകൂടം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. 10 ജനകീയ ഹോട്ടലുകള്‍ തുറക്കും. പലചരക്ക്, പാല്‍, പച്ചക്കറി തുടങ്ങിയവ വാങ്ങാൻ സമീപത്തെ കടയില്‍ പോകാം. എന്നാൽ സാക്ഷ്യപത്രം വേണം.
മരുന്നുകളും സമീപത്തെ മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങാം. അവശ്യസാധന വിതരണം അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും. മെഡിക്കൽ കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യത്തിന് പൊലീസിനെ വിളിക്കാം, നമ്പര്‍ – 9497900999. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101എന്ന നമ്പറിലും വിളിക്കാം.
അനാവശ്യമായി റോഡിലിറങ്ങിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹനയാത്ര അനുവദിക്കില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളും പൂര്‍ണമായും അടച്ചിട്ടാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ലോക്ക്ഡൗൺ നീട്ടണണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates