കണ്ണൂര്‍ : കോവിഡ് ബാധ രൂക്ഷമായി തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി ട്രിപ്പിള്‍ ലോക്ക് നിയന്ത്രണമാണ് നടപ്പാക്കുന്നത്. റോഡില്‍ പരിശോധന ശക്തമാക്കി. മൂന്ന് എസ്പിമാർക്കാണ് ജില്ലയിൽ നിരീക്ഷണത്തിന് ചുമതല നൽകിയിട്ടുള്ളത്.
നിയന്ത്രണം ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കാനാണ് പൊലീസിന്റെ തീരുമാനം. അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം അടക്കം കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവുകളില്‍ മാറ്റം വരുത്തി. അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. പൊലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ നടപടിയെടുക്കും.
ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സല്‍ വിതരണത്തിന് മാത്രമേ അനുമതിയുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരുമെന്ന് കോട്ടയം കളക്ടര്‍ അറിയിച്ചു. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സമ്പര്‍ക്ക വിലക്ക് നിയന്ത്രണങ്ങള്‍ പഴയപടി തുടരുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates