കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത മാറ്റണം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ  വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത മാറ്റണം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Updated on
1 min read

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ  വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.  പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. 

മഠത്തില്‍ ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചുങ്കപ്പാറ സ്വദേശിയായ ദിവ്യയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് അന്തേവാസികളായ മറ്റാളുകള്‍ കിണറ്റിന് സമീപത്തെത്തിയപ്പോള്‍ ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി എന്നതാണ് പ്രാഥമിക വിവരം.  കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com