കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി അനീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍

കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി അനീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും - അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍
കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി അനീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍
Updated on
1 min read

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയില്‍ തേവര്‍ക്കുന്നേല്‍ അനീഷ്(30) പോലീസ് കസ്റ്റഡിയില്‍.

ജില്ലാ സെഷന്‍സ് കോടയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റൊരു പ്രതി തൊടുപുഴ കാരിക്കോട് സാലി ഭവനില്‍ ലിബീഷിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ബുധനാഴ്ച അറസ്റ്റിലായ അനീഷിനെ ഇന്നലെ അടിമാലിയിലെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് പോലീസ് ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം നടന്നില്ല. ഇന്നു രാവിലെ അടിമാലിയിലും തുടര്‍ന്ന് കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലും എത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com