

മലപ്പുറം: കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരിപ്പ് സ്വദേശികളായ ആറുപേര്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് ഞായറാഴ്ച രോഗം കണ്ടെത്തിയിരുന്നു.
കരിപ്പൂരില്‍ അപകടത്തിന് ഇടയാക്കിയ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട 150 ഓളം പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഈ മാസം ഏഴിനായിരുന്നു വിമാനപകടം. വിമാനപകടത്തെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറിന് കോവിഡ് സ്ഥിരീകരിച്ചതോടെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും നിരീക്ഷണത്തില്‍ കഴിയുകയാണ്.
മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വേങ്ങര ജനതാ ബസാറിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ഏഴു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മുതല്‍ 17 വരെയുളള കാലയളവില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates