എഎസ്‌ഐയെ കൊല്ലാനുപയോഗിച്ച തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്ന് കണ്ടെടുത്തു; പ്രതികളുമായി തെളിവെടുപ്പ്

തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് സംഘം പ്രതികളുമായി കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്
എഎസ്‌ഐയെ കൊല്ലാനുപയോഗിച്ച തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്ന് കണ്ടെടുത്തു; പ്രതികളുമായി തെളിവെടുപ്പ്
Updated on
1 min read

കൊച്ചി : കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയ തോക്ക് പൊലീസ് കണ്ടെടുത്തു. കേസിലെ നിര്‍ണായ തെളിവായ തോക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് കണ്ടെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് സംഘം പ്രതികളുമായി കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്.

ഫെബ്രുവരി എട്ടാംതീയതി രാത്രി 9.30നാണ് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ വെച്ച് എഎസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. എഎസ്‌ഐയെ വെടിവെച്ചുകൊന്ന തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഇന്ദ്രാണി സ്റ്റേഷനില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ അല്‍ ഉമ്മ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തോക്ക് കൈമാറിയ ഇജാസ് പാഷയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ എറണാകുളം വഴിയാണ് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുല്‍ ഷമീമിനെയും കൊണ്ട് തമിഴ് നാട് ക്യൂബ്രാഞ്ച് കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിയത്. കെഎസ്ആര്‍ടിസി ഓടയില്‍, കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് നിര്‍ണായക തെളിവായ തോക്ക് കണ്ടെടുത്തത്. ഈ തോക്ക് തന്നെയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന വിദഗ്ധ പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com