

കൊല്ലം: വീട്ടില്‍ കള്ളനോട്ട് അടിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് റിമാന്റിലായ നടി സൂര്യയും സഹോദരിയും. ഒരു വര്‍ഷമായി എറണാകുളത്തെ ഫഌറ്റിലാണ് താമസമെന്നും മാസങ്ങളായി വീട്ടിലേക്ക് പോയിട്ടെന്നും സൂര്യ പറയുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. സീരിയല്‍ നടി സൂര്യ, സഹോദരി ശ്രുതി എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പ്രതിയായ അമ്മ രമാദേവി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
എന്നാല്‍ കള്ളനോട്ടടി സംഭവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ നാലും അഞ്ചും പ്രതികളാണ് സൂര്യയും സഹോദരി ശ്രുതിയും. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രസാമഗ്രികളും പിടിച്ചെടുത്തിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലാണ് നോട്ടടിച്ചിരുന്നത്. 500, 200 നോട്ടുകള്‍ അച്ചടിക്കാനുള്ള കടലാസ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയായിരുന്നു് പൊലീസ് പിടിച്ചെടുത്തത്.
കള്ളനോട്ട് കേസില്‍ പിടിയിലായ സീരിയല്‍ താരം സൂര്യ ശശികുമാറിനും, മാതാവ് രമാദേവിക്കും സഹോദരി ശ്രുതി ശശികുമാര്‍ എന്നിവര്‍ക്ക് പ്രമുഖ രാഷ്ട്രീയനേതാക്കളുമായും ചില സിനിമാ നിര്‍്മ്മാതക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.സിനിമാ നിര്‍മാണ രംഗത്ത് കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കും. സംഘത്തില്‍ പത്തിലധികം പേരുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റ് പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ആരോപണം ഉയരുന്നത്. പ്രമുഖ നേതാക്കള്‍ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി സംഘവുമായി കൈകോര്‍ത്തത് വീട്ടില്‍ പൂജകളും പ്രാര്‍ത്ഥനയും നടത്തിയിരുന്ന പൂജാരിയുടെ നിര്‍ദേശപ്രകാരമായിരുന്നു. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയത് ഇയാള്‍ ആയിരുന്നു. വയനാട് സ്വദേശിയായ ഇയാള്‍ നടിയുടെ വീട്ടിലെ സ്ഥിരം പൂജാരിയായിരുന്നു. കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പൊലീസ് പറയുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടത്.
യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. ആഘോഷമായി നടത്തിയ മകള്‍ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു.
തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് വയനാട് സ്വദേശിയായ സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates