കള്ളവോട്ട് : സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീ പോളിങ്

ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് റീ പോളിങ്
കള്ളവോട്ട് : സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീ പോളിങ്
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീ പോളിങ് നടക്കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. 

ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52, 53 എന്നിവിടങ്ങളിലും തൃക്കരിപ്പൂരില്‍ ബൂത്ത് നമ്പര്‍ 48 ലുമാണ് റീ പോളിങ് നടക്കുക. ഇവിടെയും കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റീ പോളിങ് നടത്തുന്നത്. 

ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് റീ പോളിങ്. തൃക്കരിപ്പൂരില്‍ കൂളിയാട്ട് ജിഎസ്എസിലും ധര്‍മ്മടത്ത് കുന്നിരിക്കയിലും വേങ്ങാട്ടുമാണ് വോട്ടെടുപ്പ് നടക്കുക. 

ഇതോടെ സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിലാണ് ഞായറാഴ്ച റീ പോളിങ് നടക്കുക. കണ്ണൂരില്‍ മൂന്നിടത്തും കാസര്‍കോട് നാലിടത്തുമാണ് റീ പോളിങ്. കള്ളവോട്ടു നടന്ന നാലുമണ്ഡലങ്ങളില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തീരുമാനിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com