കവിതാ വിവാദത്തില്‍ ഞാനെന്തിന് പ്രതികരിക്കണം? നടക്കുന്നത് വ്യക്തിഹത്യ ; ശ്രീചിത്രന്‍

കലേഷ് സംഘപരിവാറല്ല എന്ന് എനിക്കറിയാം. ദീപയുമല്ല. ഞാനുമല്ല. ഈ വിവാദത്തിന് പിന്നില്‍ ആരാണ് എന്നറിയില്ല. പക്ഷേ വ്യക്തിഹത്യയാണ് നടക്കുന്നത്.
കവിതാ വിവാദത്തില്‍ ഞാനെന്തിന് പ്രതികരിക്കണം? നടക്കുന്നത് വ്യക്തിഹത്യ ; ശ്രീചിത്രന്‍
Updated on: 
1 min read

കവിതാ മോഷണ വിവാദത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് സാംസ്‌കാരിക പ്രഭാഷകനായ ശ്രീചിത്രന്‍. താന്‍ ദീപയ്ക്ക് കവിത പകര്‍ത്തി എഴുതി നല്‍കിയെന്നും പ്രസിദ്ധീകരിച്ചോളൂ എന്ന് പറഞ്ഞുവെന്നുമുള്ള മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീചിത്രന്റെ വാക്കുകളിലേക്ക്


 'പ്രതികരണാര്‍ഹമല്ല എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. ഇന്നലെ വരെ കേട്ടിരുന്ന ആക്ഷേപം കലേഷിന്റെ കവിത ദീപ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചുവെന്നായിരുന്നു. ഇന്നിപ്പോ കലേഷിന്റെ കവിത ഞാന്‍ പകര്‍ത്തിയെഴുതി ദീപയെ ഏല്‍പ്പിച്ച് ദീപ, ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കൂ എന്നപേരില്‍ ഏല്‍പ്പിച്ചുവെന്നായിരിക്കുന്നു വാര്‍ത്ത. ഇതെന്ത് ആരോപണമാണ്? ഞാന്‍ ദീപയുടെ കവിത മോഷ്ടിച്ചുവെന്നാണ് ആരോപണമെങ്കില്‍ പ്രതികരിക്കാം. ഞാന്‍ പകര്‍ത്തിയെഴുതി നല്‍കിയെന്ന് ദീപ പറഞ്ഞതായും കേട്ടില്ല. ദീപ അങ്ങനെ പറയുമെന്നും കരുതുന്നില്ല. 

കഴിഞ്ഞ ഒന്നര മാസമായി കേരത്തില്‍ ചെയ്തുകൊണ്ടിരുന്ന ചില പ്രതിരോധ പ്രവര്‍ത്തനങ്ങളുണ്ട്. കേരളത്തിലുടനീളം സംസാരിച്ചു വരികയാണ്. അതിന്റെ പേരില്‍ പലതരത്തിലുള്ള വ്യക്തിഹത്യയും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത് പ്രതീക്ഷിച്ചില്ല. ആരോപണം ഉന്നയിച്ച  കലേഷ് സംഘപരിവാറല്ല എന്ന് എനിക്കറിയാം. ദീപയുമല്ല. ഞാനുമല്ല. ഈ വിവാദത്തിന് പിന്നില്‍ ആരാണ് എന്നറിയില്ല. പക്ഷേ വ്യക്തിഹത്യയാണ് നടക്കുന്നത്. ഞാന്‍ അതില്‍ പ്രതികരിക്കേണ്ടതായി കരുതുന്നില്ല.'
 എസ് കലേഷിന്റെ കവിത ദീപാനിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ശ്രീചിത്രനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ദീപ നിശാന്ത് ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER