

തിരുവനന്തപുരം: കസാഖ്സ്ഥാനില്‍ എണ്ണപ്പാടത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള 150ലേറെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരളസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും എംബസിയോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു.നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം കസാഖ്സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പര്‍ തുറന്നു. 77012207601 എന്ന നമ്പറാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് മലയാളികളടക്കമുളള ഇന്ത്യക്കാര്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ മുതലാണ് സംഘര്‍ഷം ആരംഭിച്ചത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന.
അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ട്. വിവരം എംബസിയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates