

കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എംഎന്‍ കാരശ്ശേരിക്ക് മുന്നറിയിപ്പുമായി കെഎസ്‌യു നേതാവ്. 'കാരശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം' എന്ന തലവാചകത്തോടെ എന്‍എസ്‌യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ഫെയ്‌സ്ബുക്ക് കുറിപ്പിലുടെ മുന്നറിയിപ്പ് നല്‍കിയത്.
'കാരശ്ശേരി മാഷ്, അക്ഷരം തെറ്റാതെ വിളിക്കാം കേരളത്തിലെ സാംസ്‌കാരിക നായകായെന്ന്.. ബാക്കിയുള്ള നാവും പേനയും സിപിഎം ആപ്പീസില്‍ പണയം വെച്ച മരയൂളകളെ സാംസ്‌കാരിക നായകര്‍ എന്നു വിളിക്കുന്നത് അക്ഷരത്തിനു പോലും അപമാനമാണ്...'
'മാഷെ സൂക്ഷിക്കുക, അടുത്തു കൂടി ഇന്നോവ വരുമ്പോള്‍... പൊതു പരിപാടികള്‍ക്കിനി പങ്കെടുക്കുമ്പോള്‍ കൂക്കു വിളിയും ചെരുപ്പുമാലയും പ്രതീക്ഷിക്കുക...' - രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
കാരിശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം!!!
കാരിശ്ശേരി മാഷ്, അക്ഷരം തെറ്റാതെ വിളിക്കാം കേരളത്തിലെ സാംസ്‌കാരിക നായകായെന്ന് .. ബാക്കിയുള്ള നാവും പേനയും CPIM ആപ്പീസില്‍ പണയം വെച്ച മരയൂളകളെ സാംസ്‌കാരിക നായകര്‍ എന്നു വിളിക്കുന്നത് അക്ഷരത്തിനു പോലും അപമാനമാണ്... CPIM ഒരു കൊലപാതകം നടത്താന്‍ രണ്ടു കൂട്ടര്‍ക്കാണ് ക്വട്ടേഷന്‍ കൊടുക്കുന്നത്, ഒന്നു വാളു കൊണ്ട് വെട്ടാന്‍ ക്രിമിനലുകള്‍ക്ക്, രണ്ട് അക്ഷരം കൊണ്ട് വെട്ടാനോ അതല്ലെങ്കില്‍ മൗനം പാലിക്കാനോ ' സാംസ്‌കാരിക ക്രിമിനലുകള്‍ക്ക്'... പരിപൂര്‍ണ്ണ നിശബ്ദത പാലിച്ച മീര തൊട്ട് ബക്കറ്റ്പിരുവ് അബു വരെയുള്ള കൊടുംക്രിമിനലുകള്‍.... പിന്നെ പ്രതികരിച്ചു എന്ന് വരുത്തിയ ഇളയിടം തൊട്ട് കോപ്പിയടി ടീച്ചര്‍ വരെയുള്ള ലോക്കല്‍ക്രിമിനല്‍സ്.. ഇക്കൂട്ടരുടെ പ്രതികരണം വായിച്ചാല്‍ ഒന്നും മനസിലാകില്ല എന്തിനേറെ പറയുന്നു, ശരത്തും കൃപേഷുമാണോ കൊല്ലപ്പെട്ടത്, അതോ അവരാണോ കൊന്നതെന്ന് പോലും വ്യക്തമാകില്ല!!
അവര്‍ക്കിടയിലാണ് കാരിശ്ശേരി മാഷിന്റെ ഈ തന്റേടം... മാഷെ സൂക്ഷിക്കുക, അടുത്തു കൂടി ഇന്നോവ വരുമ്പോള്‍... പൊതു പരുപാടികള്‍ക്കിനി പങ്കെടുക്കുമ്പോള്‍ കൂക്കു വിളിയും ചെരുപ്പുമാലയും പ്രതീക്ഷിക്കുക... സഖാക്കള്‍ നില്‍ക്കുമ്പോള്‍ ഗോവണി കയറാതിരിക്കു... സൈബര്‍ ക്വട്ടേഷന്‍ സംഘം താങ്കളുടെ മകളെയും ഭാര്യയെയും അമ്മയെയും 'v്‌ലrbal rape ' നു വിധേയരാകുന്നത് കേള്‍ക്കാന്‍ തയ്യാറാവുക... താങ്കളുടെ ഏതെങ്കിലും രചനയില്‍ ഒരു വയലന്‍സ് ഉണ്ടായെങ്കില്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ 308 ഇട്ട് കേസെടുത്ത് താങ്കളെ ജയിലിലടയ്ക്കാം.. ഇതിനെയൊക്കെ നിങ്ങള്‍ അതിജീവിച്ചാല്‍ മരണപെടാതെ നോക്കണം, കാരണം അവര്‍ക്കെതിരായാണ് പറഞ്ഞത്, കേരളത്തിലെ സാംസ്‌കാരിക സമാധാന നവോത്ഥാന സംരക്ഷകര്‍ക്കെതിരെ!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates