'കാരായി'മാരുടെ കാര്യത്തില്‍ തുടരുന്നത് നീതി നിഷേധം; സിബിഐ കാണിക്കുന്നത് മനുഷ്യത്വമില്ലായ്മയെന്ന് എംകെ സാനു

ഇത് നാട് കടുത്തല്‍ എന്ന പ്രകൃത രീതിയുടെ ആവര്‍ത്തനമാണ്
'കാരായി'മാരുടെ കാര്യത്തില്‍ തുടരുന്നത് നീതി നിഷേധം; സിബിഐ കാണിക്കുന്നത് മനുഷ്യത്വമില്ലായ്മയെന്ന് എംകെ സാനു
Updated on
2 min read


കൊച്ചി: ചെയ്യാത്ത കുറ്റത്തിന് ദീര്‍ഘകാലം ജയില്‍ വാസമനുഭവിച്ച ശേഷം എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുതെന്ന ജാമ്യ വ്യവസ്ഥയുടെ മറവില്‍ നീതിനിഷേധം അനുഭവിക്കുന്ന കാരായി രാജന്റെയും, കാരായി ചന്ദ്രശേഖരന്റെയും അവസ്ഥ ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ എംകെ സാനു. മറ്റൊരു കേസ്സിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടും അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ സിബിഐ തയ്യാറാകാതിരിക്കുന്നത് മനുഷ്യത്വമില്ലായ്മയും നീതിരഹിതവുമാണെന്ന് എംകെ സാനു പറയുന്നു. 

ഏഴര വര്‍ഷമായി എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ അനുവദിക്കാത്തതിരിക്കുന്നത് ഒരു വലിയ മനുഷ്യവാകശ പ്രശ്‌നം തന്നെയാണ്. ഇത് നാട് കടുത്തല്‍ എന്ന പ്രകൃത രീതിയുടെ ആവര്‍ത്തനമാണ്. ഒരു ഗൃഹനാഥനായ പൊതുപ്രവര്‍ത്തകന്‍ ചെയ്തുതീര്‍ക്കേണ്ട നിരവധി ഉത്തരവാദിത്വങ്ങളും കടമകളും ആണ് ഇവര്‍ക്ക് ഈ കാലയളവില്‍ നിര്‍വഹിക്കാന്‍ കഴിയാതെ പോയത്.തങ്ങളാണ് കുറ്റം ചെയ്‌തെന്നും കുറ്റകൃത്യത്തില്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നവരെ കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അവര്‍ തന്നെ നല്‍കി കഴിഞ്ഞു. മാത്രമല്ല പ്രതിചേര്‍ക്കപ്പെട്ടവര്‍ പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്ങ് ഉള്‍പ്പെടെയുള്ള സര്‍വ്വ ശാസ്ത്രീയപരിശോധനക്കും തയ്യാറാണെന്നും സിബിഐയെ അറിയിച്ചു. അതിന് തയ്യാറാക്കാത്തതും സത്യം കണ്ടെത്താന്‍ തുടരന്വേഷണം നടത്തുവാന്‍ തയ്യാറാകാത്തത് ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയുടെ വിശ്വസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന എംകെ സാനു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണരൂപം

'ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കെപ്പെടരുത്' എന്നതാണല്ലോ പൊതു തത്വം. എന്നാല്‍ തലശ്ശേരിയിലെ ഫസല്‍ വധക്കേസ് കുറ്റാരോപിതരായി ദീര്‍ഘകാലം ജയില്‍വാസമനുഭവിച്ചശേഷം ഇപ്പോള്‍ എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുതെന്ന ജാമ്യ വ്യവസ്ഥയുടെ മറവില്‍ നീതിനിഷേധം അനുഭവിക്കുന്ന കാരായി രാജന്റെയും, കാരായി ചന്ദ്രശേഖരന്റെയും അവസ്ഥ ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നുവരേണ്ടതുണ്ട്. ചെയ്യാത്ത കുറ്റത്തിന് ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കേണ്ടി വരുകയും, ജാമ്യം ലഭിച്ചതിനു ശേഷം കഴിഞ്ഞ 71/2 വര്‍ഷമായി എറണാകുളം ജില്ലയില്‍ നിന്നും പുറത്തേക്ക് പോകാന്‍ കഴിയാതെ അവസ്ഥയാണ്. ഇതിനിടയില്‍ മറ്റൊരു കേസ്സിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടും അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ സിബിഐ തയ്യാറാകാതിരിക്കുന്നത് മനുഷ്യത്വമില്ലായ്മയും നീതിരഹിതവുമായ സാഹചര്യത്തെയാണ് കാരായി രാജനും, കാരായി ചന്ദ്രശേഖരനും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏഴര വര്‍ഷമായി എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ അനുവദിക്കാത്തതിരിക്കുന്നത് ഒരു വലിയ മനുഷ്യവാകശ പ്രശ്‌നം തന്നെയാണ്. ഇത് നാട് കടുത്തല്‍ എന്ന പ്രകൃത രീതിയുടെ ആവര്‍ത്തനമാണ്. ഒരു ഗൃഹനാഥനായ പൊതുപ്രവര്‍ത്തകന്‍ ചെയ്തുതീര്‍ക്കേണ്ട നിരവധി ഉത്തരവാദിത്വങ്ങളും കടമകളും ആണ് ഇവര്‍ക്ക് ഈ കാലയളവില്‍ നിര്‍വഹിക്കാന്‍ കഴിയാതെ പോയത്. തങ്ങളാണ് കുറ്റം ചെയ്‌തെന്നും കുറ്റകൃത്യത്തില്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നവരെ കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അവര്‍ തന്നെ നല്‍കി കഴിഞ്ഞു. മാത്രമല്ല പ്രതിചേര്‍ക്കപ്പെട്ടവര്‍ പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്ങ് ഉള്‍പ്പെടെയുള്ള സര്‍വ്വ ശാസ്ത്രീയപരിശോധനക്കും തയ്യാറാണെന്നും സിബിഐയെ അറിയിച്ചു. അതിന് തയ്യാറാക്കാത്തതും സത്യം കണ്ടെത്താന്‍ തുടരന്വേഷണം നടത്തുവാന്‍ തയ്യാറാകാത്തത് ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയുടെ വിശ്വസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
യഥാര്‍ത്ഥ പ്രതികള്‍ കുറ്റസമ്മതം നടത്തിയതിന്റെ വീഡിയോ സംസ്ഥാന പോലീസ് മേധാവി തന്നെ സിബിഐക്ക് കൈമാറി കഴിഞ്ഞിട്ട് 2 വര്‍ഷത്തിലധികമായി.  ഗുരുവായുരിനടുത്ത് തൊഴിയൂരില്‍ ഒരു കൊലപാതകം നടന്ന് 25 വര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്ന സംഭവം അടുത്തകാലത്ത് കേരളത്തില്‍ ഉണ്ടായി. ഇതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്ത നിരപരാധികള്‍ നിരവധി വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു ചിലര്‍ രോഗബാധിതനായി മരണമടഞ്ഞു. കേരളം ഞെട്ടലോടെ മനസ്സിലാക്കിയ വസ്തുതകളണിത്. ഇവരുടെ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും ആരാണ് ഉത്തരം പറയുക. ഇത്തരം സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിനും നീതിന്യായ സംവിധാനങ്ങള്‍ക്കും കടമയുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു എന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് നീതിനിര്‍വഹണം വൈകരുതെന്നതും. വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും കാര്യത്തില്‍ ഇതുവരെ നീതിനിഷേധമാണ് ഉണ്ടായത്. ഇനിയും അതു തുടരാന്‍ അനുവദിക്കാതെ നീതി ന്യായ സംവിധാനങ്ങളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും നിരപരാധികളെ മോചിപ്പിക്കാനും സാധ്യമായതെല്ലാം ചെയ്യാന്‍ സമൂഹം സത്വരമായി പ്രവര്‍ത്തിക്കേണ്ടതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com