കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്നുപേര്‍, ഓട്ടോറിക്ഷയില്‍ രണ്ടുപേര്‍, തൊട്ടടുത്ത ജില്ലകളെ മാത്രം ബന്ധിപ്പിച്ച് ബസ് സര്‍വീസ്; നിയന്ത്രണങ്ങളില്‍ ഇളവ് 

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് ഇളവ് പ്രഖ്യാപിച്ചു
കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്നുപേര്‍, ഓട്ടോറിക്ഷയില്‍ രണ്ടുപേര്‍, തൊട്ടടുത്ത ജില്ലകളെ മാത്രം ബന്ധിപ്പിച്ച് ബസ് സര്‍വീസ്; നിയന്ത്രണങ്ങളില്‍ ഇളവ് 
Updated on
1 min read

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് ഇളവ് പ്രഖ്യാപിച്ചു. തൊട്ടടുത്ത ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ബസ് സര്‍വീസ് പുനരാരംഭിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖാവരണം ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. സാനിറ്റൈസര്‍ ബസുകളില്‍ നിര്‍ബന്ധമാണ്. കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് കൂടി യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്് കേരളത്തില്‍ പ്രതിദിനം ജോലിക്കായി വരുന്നവര്‍ക്ക് താത്കാലിക പാസ് നല്‍കും.രണ്ടാഴ്ചത്തേയ്ക്കുളള പാസാണ് അനുവദിക്കുക എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 57പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 18പേര്‍ രോഗമുക്തി നേടി.കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ മരണസംഖ്യ സംസ്ഥാനത്ത് പത്തായി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്തുനിന്ന് വന്നവരാണ്. കാസര്‍കോട് 14 മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് പോസറ്റീവായവര്‍.

27 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. 28 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഒരാള്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.1326 പേരാണ് സംസ്ഥാനത്ത് രോഗബാധിതര്‍. 708 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com