കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം: അമ്മയുടെ നില ഗുരുതരം

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്.
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം: അമ്മയുടെ നില ഗുരുതരം
Updated on
1 min read

ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അനു(19), നീനു(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഇവരുടെ അമ്മ ലെജിയുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം ജില്ലയിലെ പേരൂര്‍ കണ്ടംചിറയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ പിന്നീട് സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com