

തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണത്തിനായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ വാര്‍ റൂമിലേക്ക് കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചരക്കു നീക്കം, ഗതാഗതം, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം എന്നിവക്ക് മുന്‍ഗണ നല്‍കും. ചീഫ് സെക്രട്ടറിയുടെ അനുവാദമില്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ കോവിഡ് സംബന്ധിച്ച് ഉത്തരവുകള്‍ ഇറക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് ശര്‍മയ്ക്ക് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം, ഭക്ഷണ വിതരണം എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പ്രണബ് ജോതിനാഥ്, കെ. ജീവന്‍ബാബു എന്നിവര്‍ക്കാണ് ചുമതല.
ഹരിത വി.കുമാര്‍, ജോഷി മൃണ്‍മയി ശശാങ്ക്, കെ. ഇമ്പശേഖര്‍ എന്നിവര്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗതവും ചരക്കുനീക്കവും മേല്‍നോട്ടം വഹിക്കും. ഇക്കാര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളുടെ ചുമതലയും ഇവര്‍ക്കു നല്‍കി.
പി.ഐ. ശ്രീവിദ്യ, ജീവന്‍ ബാബു, എസ്. ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗതവും ചരക്കുനീക്കവും കൈകാര്യം ചെയ്യുന്നതിനൊപ്പം കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളുടെ ചുമതലയും ഉണ്ടാകും.
അന്തര്‍സംസ്ഥാന ഗതാഗതത്തിന്റെയും അന്തര്‍ ജില്ലാ ഗതാഗതത്തിന്റെയും മൊത്തം ചുമതല ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ വഹിക്കും. എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സജ്ജയ് കൗളിന് ചരക്കുനീക്കത്തിന്റെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിന്റെയും മോല്‍നോട്ടം.
അവശ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ഭക്ഷ്യസിവല്‍ സപ്ലൈസ് സെക്രട്ടറി പി. വേണുഗോപാലിനും ഡോ: ദിവ്യ എസ്.അയ്യക്കുമാണ്. റവന്യൂദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: വി. വേണുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യു.വി. ജോസ് സഹായി ആകും.
ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ റൊട്ടേഷനിലാണ് വാര്‍റൂമില്‍ പ്രവര്‍ത്തിക്കുക. രാവിലെ 10 മണിക്കും വൈകിട്ട് അഞ്ചുമണിക്കും അവലോകനയോഗങ്ങളുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates