കാസർകോട് നിന്നും ബോട്ടിൽ മം​ഗലാപുരത്തെത്തി , കുടുംബം കുടുങ്ങി, കേസ്

കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്
കാസർകോട് നിന്നും ബോട്ടിൽ മം​ഗലാപുരത്തെത്തി , കുടുംബം കുടുങ്ങി, കേസ്
Updated on
1 min read

കാസർകോട്: കോവിഡ് പടരുന്നതിനിടയിൽ കാസർകോട് നിന്നുള്ള കുടുംബം ബോട്ടിൽ മം​ഗലാപുരത്തെത്തി. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്. മം​ഗലാപുരത്തെത്തിയ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. 

സാക്കിർ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ലോക്ക്ഡൗൺ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ഇത് നിലനിൽക്കെയാണ് കുടുംബം യാത്ര തിരിച്ചത്. 

കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാൻ പോലും കർണ്ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com