കീഴാറ്റൂരിലെ സമരം സിപിഎം വിരുദ്ധ സമരമാക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍

സമരവേദിയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ സാന്നിധ്യം പാര്‍ട്ടിയെ തകര്‍ക്കുക ലക്ഷ്യമിട്ടാണ്. ദേശീയ പാതയ്ക്ക വീതി കൂട്ടാന്‍ കഴിയാത്തിടത്ത് ബൈപ്പാസ് വരും
കീഴാറ്റൂരിലെ സമരം സിപിഎം വിരുദ്ധ സമരമാക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍
Updated on
1 min read

കീഴാറ്റൂരിലെ സമരം സിപിഎം വിരുദ്ധ സമരമാക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സമരം നടത്തുന്നവര്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള വഴിയാണ് ഒരുക്കുന്നതെന്ന് ഓര്‍ക്കണം. സമരം നടത്തുന്നവര്‍ നാടിന്റെ വികസന ശത്രുക്കളാണെന്നും ജയരാജന്‍ പറഞ്ഞു. 

സമരവേദിയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ സാന്നിധ്യം പാര്‍ട്ടിയെ തകര്‍ക്കുക ലക്ഷ്യമിട്ടാണ്. ദേശീയ പാതയ്ക്ക വീതി കൂട്ടാന്‍ കഴിയാത്തിടത്ത് ബൈപ്പാസ് വരും. അത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുള്ളതാണ്. സിപിഐ ജില്ലാ ഘടകത്തിന്റെ നിലപാട് കാര്യങ്ങല്‍ മനസിലാക്കാതെയാണെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി ജനങ്ങള്‍ക്ക് എതിരല്ല. ആശങ്കമനസിലാക്കി പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്നും മന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്നും ജയരാജന്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കില്ലെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു

ദേശീയപാത വികസനത്തിന് നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെയാണ് പാര്‍ട്ടി ഗ്രാമമയാ കീഴാറ്റൂരില്‍ ജനകീയ പ്രതിരോധം തീര്‍ത്തത്. പാര്‍ട്ടി ജില്ലാഘടകത്തിന്റെ വിലക്ക് മറികടന്നാണ് പാര്‍ട്ടിക്കാര്‍ സമരം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി പാര്‍ട്ടി സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി. 

ദേശീയപാത വികസനത്തിന് നേരത്തെ തയ്യാറാക്കിയ അലെയിന്‍മെന്റ് മാറ്റി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുമുള്ള തളിപ്പറമ്പ് നഗരസഭയില്‍പെടുന്ന കീഴാറ്റൂര്‍, കൂവോട്, തുരുത്തി, പ്രദേശത്തുകൂടി പുതിയ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. ഇതിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും പരാതി പാര്‍ട്ടി തള്ളുകയായിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് എത്തിയെങ്കിലും വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുണ്ടാക്കി സമരരംഗത്തെത്തുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com