'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി'; മുല്ലപ്പള്ളിക്കെതിരെ എംഎം മണി

അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി. വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെപിസിസി അധ്യക്ഷന് ഒരു പ്രയാസവുമില്ല
'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി'; മുല്ലപ്പള്ളിക്കെതിരെ എംഎം മണി
Updated on
1 min read

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വൈദ്യുതി മന്ത്രി എംഎം മണി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് മുല്ലപ്പള്ളി. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെപിസിസി അധ്യക്ഷന് ഒരു പ്രയാസവുമില്ല. എല്‍ഡിഎഫിന് സീറ്റ് കുറയുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. 'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി' എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്കെന്ന് എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

എംഎം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെ.പി.സിസി. അധ്യക്ഷന് ഒരു പ്രയാസവുമില്ല. എല്‍.ഡി. എഫിന് സീറ്റ് കുറയുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. 'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി' എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com